സുഹൃത്തുക്കളെ
"പോട്ടം" എന്ന പേരിൽ നാലു വർഷമായി ഞാൻ ഒരു Photoblog പ്രവർത്തിപ്പിച്ചിരുന്നു. ആ ബ്ലോഗ് ഇപ്പോൾ 'കൈപ്പള്ളി' എന്ന പേരിൽ (http://mallu-foto.blogspot.com) നിലവിലുണ്ടു് .
"പോട്ടം" ഇപ്പോൾ ലോക മലയാളി ഫോട്ടോഗ്രാഫർമ്മാരുടേ ബ്ലോഗുകളിൽ നിന്നുമുള്ള ചിത്രങ്ങൾ aggragate ചെയ്യാനുള്ള ഒരിടമാക്കി മാറ്റുകയാണു്.
ഇനിമുതൽ "പോട്ടം" എന്ന പേരു് കൈപ്പള്ളിയുടേ സ്വകാര്യ ബ്ലോഗ് അല്ല മറിച്ചു് ഒരു പൊതു website ആയി മാറുകയാണു്.
എന്താണു "പോട്ടം Aggregator"
Googleന്റെ bloggerൽ host ചെതിരിക്കുന്ന ഏതൊരു ബ്ലോഗിനും RSS Feedകൾ ഉണ്ടു്. ഇതിലൂടേ പ്രസ്തുത ബ്ലോഗിന്റെ എല്ലാ വിവരവും മറ്റു websiteകളിൽ ശേഖരിക്കാനും പ്രദർശിപ്പിക്കാനും കഴിയും. ഈ സൌകര്യം ഉപയോഗിച്ചാണു് pottum പ്രവർത്തിക്കുന്നതു്.
ബ്ലോഗുകളിൽ നിന്നുമുള്ള പുതിയതും പഴയതുമായ ഫോട്ടോഗ്രാഫുകൾ മാത്രം പ്രദർശിപ്പിക്കാനുള്ള ഒരു Aggregator ആണു് "പോട്ടം". Aggregatorൽ ചേർക്കുന്ന ബ്ലൊഗുകളിൽ ഒരു Widget (googleന്റെ ഭാഷയിൽ Gadget ) ചേർക്കേണ്ടതാണു്. ഈ Widget ബ്ലൊഗിൽ നിന്നുമുള്ള ആവശ്യമുള്ള വിവരങ്ങൾ "പോട്ടം" Aggregatorനു കൈമാറും.
ശേഖരിക്കുന്ന വിവരങ്ങൾ ഇവയാണു്.
BlogID, AuthorEmail [profileൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രം] BlogName, AuthorName, Labels, PostURL, PostID, PublishDate, Number of Hits, Number of Comments, UpdateDate.Thumbnail image
അതിനു പുറമേ സന്ദർശകകർ postകൾ സന്ദർശിക്കുമ്പോൾ hitകളും ശേഖരിക്കുന്നുണ്ടു്. ചിത്രങ്ങളുടേ ഒരു (200X200 pixel ) Thumbnailഉം ശേഖരിക്കുന്നുണ്ടു്.
ഈ വിധത്തിൽ ഒരു ചിത്രം എത്രപേർ, എപ്പോഴെല്ലാം, കണ്ടു എന്നു് ഒരു നികമനം ഉണ്ടാകും.
RSS Feedകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനാൽ Feedകൾ പൂർണ്ണ രൂപത്തിൽ (Full Feeds) ആയി set ചെയ്യേണ്ടതാണു്. ഭാഗികമായി പ്രസിദ്ധീകരിച്ച Feedകളിൽ നിന്നും "പോട്ടം" പ്രവർത്തിപ്പിക്കാനുള്ള വിവരങ്ങൾ ലഭിക്കില്ല.