Wednesday 3 February 2010

ആരംഭം

സുഹൃത്തുക്കളെ

"പോട്ടം" എന്ന പേരിൽ നാലു വർഷമായി ഞാൻ ഒരു Photoblog പ്രവർത്തിപ്പിച്ചിരുന്നു. ആ ബ്ലോഗ് ഇപ്പോൾ 'കൈപ്പള്ളി' എന്ന പേരിൽ (http://mallu-foto.blogspot.com) നിലവിലുണ്ടു് .

"പോട്ടം" ഇപ്പോൾ ലോക മലയാളി ഫോട്ടോഗ്രാഫർമ്മാരുടേ ബ്ലോഗുകളിൽ നിന്നുമുള്ള ചിത്രങ്ങൾ aggragate ചെയ്യാനുള്ള ഒരിടമാക്കി മാറ്റുകയാണു്.

ഇനിമുതൽ "പോട്ടം" എന്ന പേരു് കൈപ്പള്ളിയുടേ സ്വകാര്യ ബ്ലോഗ് അല്ല മറിച്ചു് ഒരു പൊതു website ആയി മാറുകയാണു്.

എന്താണു "പോട്ടം Aggregator"

Googleന്റെ bloggerൽ host ചെതിരിക്കുന്ന ഏതൊരു ബ്ലോഗിനും RSS Feedകൾ ഉണ്ടു്. ഇതിലൂടേ പ്രസ്തുത ബ്ലോഗിന്റെ എല്ലാ വിവരവും മറ്റു websiteകളിൽ ശേഖരിക്കാനും പ്രദർശിപ്പിക്കാനും കഴിയും. ഈ സൌകര്യം ഉപയോഗിച്ചാണു് pottum പ്രവർത്തിക്കുന്നതു്.

ബ്ലോഗുകളിൽ നിന്നുമുള്ള പുതിയതും പഴയതുമായ ഫോട്ടോഗ്രാഫുകൾ മാത്രം പ്രദർശിപ്പിക്കാനുള്ള ഒരു Aggregator ആണു് "പോട്ടം". Aggregatorൽ ചേർക്കുന്ന ബ്ലൊഗുകളിൽ ഒരു Widget (googleന്റെ ഭാഷയിൽ   Gadget ) ചേർക്കേണ്ടതാണു്. ഈ Widget ബ്ലൊഗിൽ നിന്നുമുള്ള ആവശ്യമുള്ള വിവരങ്ങൾ "പോട്ടം" Aggregatorനു കൈമാറും.

ശേഖരിക്കുന്ന വിവരങ്ങൾ ഇവയാണു്.
BlogID, AuthorEmail [profileൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രം] BlogName, AuthorName, Labels, PostURL, PostID, PublishDate, Number of Hits, Number of Comments, UpdateDate.Thumbnail image

അതിനു പുറമേ സന്ദർശകകർ postകൾ സന്ദർശിക്കുമ്പോൾ hitകളും ശേഖരിക്കുന്നുണ്ടു്. ചിത്രങ്ങളുടേ ഒരു (200X200 pixel ) Thumbnailഉം ശേഖരിക്കുന്നുണ്ടു്.

ഈ വിധത്തിൽ ഒരു ചിത്രം എത്രപേർ, എപ്പോഴെല്ലാം, കണ്ടു എന്നു് ഒരു നികമനം ഉണ്ടാകും.

RSS Feedകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനാൽ Feedകൾ പൂർണ്ണ രൂപത്തിൽ (Full Feeds) ആയി set ചെയ്യേണ്ടതാണു്. ഭാഗികമായി പ്രസിദ്ധീകരിച്ച Feedകളിൽ നിന്നും "പോട്ടം" പ്രവർത്തിപ്പിക്കാനുള്ള വിവരങ്ങൾ ലഭിക്കില്ല.

7 comments:

Kaippally said...
This comment has been removed by the author.
Unknown said...

നല്ല സംരംഭം. എന്റെ ചില അഭിപ്രായങ്ങള്‍ കുറിക്കട്ടെ..
Blog Widgetല്‍ aggregator എന്നതിന് പകരം aggragator എന്നാണ് കാണിക്കുന്നത്. അക്ഷരത്തെറ്റ് തിരുത്തുമല്ലോ. Thumbnails 200x200(square) ആയത് കാരണം ചിത്രങ്ങള്‍ stretch ആയി ആണ് കാണുന്നത്. അത് കൂടി correct ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നന്നായിരിക്കും. അതേ പോലെ റാങ്കിങ്ങ് ഇപ്പോള്‍ കമന്റുകളുടെ എണ്ണത്തെ പരിഗണിച്ചാണെന്ന് തോന്നുന്നു. അത് പേജ് ഹിറ്റുകള്‍ പരിഗണിച്ചാക്കിയാലോ...?

Kaippally said...

ഏകലവ്യൻ
Hitകളുടെ അടിസ്ഥാനത്തിൽ അടുത്ത മാസം (hitകൾ കുറച്ചുകൂടി കിട്ടിയ ശേഷം) ranking ചെയ്യുന്നതായിരിക്കും.

Spelling തിരുത്തിയിട്ടുണ്ടു്.
ചില പഴയ thumnailകൾ വീണ്ടും recreate ചെയ്യുന്നതായിരിക്കും. പുതി photoകളിൽ ഈ പ്രശ്നം ഇല്ല.

നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും നന്ദി.

Unknown said...

പോട്ടത്തെ കുറിച്ച് ആദ്യം കേട്ടപ്പോ മറ്റൊരു അഗ്രിഗേറ്റർ എന്നൊരു ഫീലാ എനിക്ക് തൊന്നിയത്. പിന്നീട് ഇതിന്റെ ഒരോ കുഞ്ഞ് മാറ്റങ്ങളും ശ്രദ്ദിച്ചൂ. അഗ്രി.. എന്നതിലുപരി ഒരു വളർച്ച എനിക്ക് കാണാൻ പറ്റി.

പ്രത്യാകിച്ച് ഒരിക്കലും ഞാൻ കണാൻ ഇടയില്ലാതിരുന്ന ഒരു പാട് ബ്ലോഗുകൾ പോട്ടം കാരണം കാണാൻ സാദിച്ചൂ.

ഇതിന്റെ പിന്നിലെ അദ്ധ്വാനത്തെ മാനിക്കുന്നു

നന്ദിയുണ്ട് അണ്ണാ

ഹരീഷ് തൊടുപുഴ said...

താങ്കളൂടെ ഈ സംരംഭം വളരെയേറെ മികച്ചതും; സഹായകരവുമാണ്..
നന്ദി..

Sarin said...

well done. great going.Pottum is improved far better from its initial stages.

Kaippally said...

സാങ്കേതി പ്രശ്നങ്ങൽ എന്തു തന്നെയായാലും ഇവിടെ രേഖപ്പെടുത്തേണ്ടതാണു്.

അവിടെയും ഇവിടെയും പോയി തലയും വാലുമില്ലാതെ ഓരോന്നു എഴുതിയാൽ പ്രശ്നം എന്താണെന്നു മനസിലാവുകയില്ല.