പോട്ടം ഏതാണ്ടു ശരിയായ വിധത്തിൽ ഓടി തുടങ്ങിയിട്ടുണ്ട് എന്നാണു് കരുതുന്നതു്. കരുതാനല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ലല്ലോ?
പോട്ടം എന്ന site മെച്ചപ്പെടുത്തുന്നതിനായി നിർദ്ദേശങ്ങൾ തന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ പേരെടുത്തു നന്ദി പറയാൻ ആഗ്രഹിക്കുന്നു (കാരണം വിരലിൽ എണ്ണാവുന്നവർ മാത്രമെ അങ്ങനെ അഭിപ്രായം പറഞ്ഞൊള്ളു.):
അപ്പു, പ്രശാന്ത്, സപ്തവർണ്ണങ്ങൾ (Naveen). എന്റെ എല്ലാ സംരംഭങ്ങളും promote ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ തന്ന പ്രശാന്ത (dotcompals), ആദ്യം തന്നെ mail അയച്ച് നിരവധി കാര്യങ്ങളും ചൂണ്ടിക്കാണിച്ചു തന്ന Sumesh Chandran. എന്റെ എല്ലാ പ്രയത്നങ്ങളും അഭിനന്ദിക്കുന്ന Shamsu ഭായി.
ഇനി താഴെ പറയുന്നതു് എന്റെ ചില വിഷമതകളാണു്: ഇതിൽ casual photographersനെ കുറിച്ചും, casual visitorsനെ കുറിച്ചും അല്ല പരാമർശിക്കുന്നതു് എന്നു പ്രത്യേകം എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മലയാളം ബ്ലോഗിൽ ഉള്ള പഠിച്ച്, കാര്യമായ പരിശീലനവും, അനുഭവ സമ്പത്തും ഉള്ള professionalsനെ കുറിച്ചാണു്.
ഏതൊരു web സംരംഭം മെച്ചപ്പെടുത്തുന്നതിനും ചർച്ചകളും, അഭിപ്രായങ്ങളും അത്യന്താപേക്ഷികമാണു്. അങ്ങനെ ഒരു കൂട്ടായ ചർച്ച ഈ സംരഭത്തിൽ കണ്ടില്ല. ബ്ലോഗ് മലയാളികളിൽ നിന്നും അതു് പ്രതിക്ഷിച്ചിട്ട് കാര്യമില്ല മുമ്പുണ്ടായിരുന്ന അഭിപ്രായം തന്നെയാണു് ഇപ്പോഴും.
പണ്ടൊരിക്കൽ ഇതുപോലെ തന്നെ "സൂചിക" തുടങ്ങിയപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
ഈ അഴകൊഴമ്പൻ നയം മലയാളം ബ്ലോഗിൽ മാത്രമാണോ അതോ പൊതുവെ മല്ലുസ് ഇങ്ങനെയാണോ എന്നും അറിയില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം "എന്തിനാണെടോ കോപ്പെ വീണ്ടും ഒരു aggragator?", "കൈപ്പള്ളി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുകയാണോ?", "കൈപ്പള്ളിക്ക് വിവരമില്ലെ?, ഇതുപോലൊരു സാധനം ഞാനും ഉണ്ടാക്കിയിട്ടില്ലെ അതു് തനിക്ക് ഉപയോഗിച്ചാൽ എന്ത?" എന്നുള്ള വിലയെറിയ അഭിപ്രായങ്ങളോടൊപ്പം site മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ എന്തെങ്കിലും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. നിരവധി "ഗ്രാപിൿ ദിജൈനർ"മാർ ബ്ലോഗിൽ ഉണ്ടായിട്ട് പോലും siteന്റെ GUI layoutനെ കുറിച്ചോ ഒരഭിപ്രായങ്ങളും കണ്ടില്ല.
ഈ ഉണ്ടാക്കി വെച്ച് aggragator ചിലരെങ്കിലും ഉപയോഗിക്കുന്നുണ്ടു എന്നതിൽ സംശയമില്ല. കാരണം clickthru ധാരാളം ലഭിക്കുന്നുണ്ടു.
മുകളിൽ കൊടുത്തിരിക്കുന്ന പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള കലിപ്പുകൊണ്ടാണു് അഭിപ്രായങ്ങൾ അറിയിക്കാത്തത് എങ്കിൽ ചിലതു് പറഞ്ഞു കൊല്ലട്ടെ. Hosting content is not free.
എന്റെ ജീവിതത്തിൽ ഇത്രയും അസൂയയും കുശുമ്പും, കണ്ണുകടിയും ഉള്ള ഒരു കൂട്ടം വേറെ ഒരിടത്തും ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണു്. നന്ദി.