Sunday 14 February 2010

എന്തുകൊണ്ടു അഭിപ്രായങ്ങൾ വരുന്നില്ല.

പോട്ടം ഏതാണ്ടു ശരിയായ വിധത്തിൽ ഓടി തുടങ്ങിയിട്ടുണ്ട് എന്നാണു് കരുതുന്നതു്. കരുതാനല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ലല്ലോ?


പോട്ടം എന്ന site മെച്ചപ്പെടുത്തുന്നതിനായി നിർദ്ദേശങ്ങൾ തന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ പേരെടുത്തു നന്ദി പറയാൻ ആഗ്രഹിക്കുന്നു (കാരണം വിരലിൽ എണ്ണാവുന്നവർ മാത്രമെ അങ്ങനെ അഭിപ്രായം പറഞ്ഞൊള്ളു.):

അപ്പു, പ്രശാന്ത്, സപ്തവർണ്ണങ്ങൾ (Naveen). എന്റെ എല്ലാ സംരംഭങ്ങളും promote ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ തന്ന പ്രശാന്ത (dotcompals), ആദ്യം തന്നെ mail അയച്ച് നിരവധി കാര്യങ്ങളും ചൂണ്ടിക്കാണിച്ചു തന്ന Sumesh Chandran. എന്റെ എല്ലാ പ്രയത്നങ്ങളും അഭിനന്ദിക്കുന്ന Shamsu ഭായി.


ഇനി താഴെ പറയുന്നതു് എന്റെ ചില വിഷമതകളാണു്: ഇതിൽ casual photographersനെ കുറിച്ചും, casual visitorsനെ കുറിച്ചും അല്ല പരാമർശിക്കുന്നതു് എന്നു പ്രത്യേകം എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മലയാളം ബ്ലോഗിൽ ഉള്ള പഠിച്ച്, കാര്യമായ പരിശീലനവും, അനുഭവ സമ്പത്തും ഉള്ള professionalsനെ കുറിച്ചാണു്.

ഏതൊരു web സംരംഭം മെച്ചപ്പെടുത്തുന്നതിനും ചർച്ചകളും, അഭിപ്രായങ്ങളും അത്യന്താപേക്ഷികമാണു്. അങ്ങനെ ഒരു കൂട്ടായ ചർച്ച ഈ സംരഭത്തിൽ കണ്ടില്ല. ബ്ലോഗ് മലയാളികളിൽ നിന്നും അതു് പ്രതിക്ഷിച്ചിട്ട് കാര്യമില്ല മുമ്പുണ്ടായിരുന്ന അഭിപ്രായം തന്നെയാണു് ഇപ്പോഴും.

പണ്ടൊരിക്കൽ ഇതുപോലെ തന്നെ "സൂചിക" തുടങ്ങിയപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.
ഈ അഴകൊഴമ്പൻ നയം മലയാളം ബ്ലോഗിൽ മാത്രമാണോ അതോ പൊതുവെ മല്ലുസ് ഇങ്ങനെയാണോ എന്നും അറിയില്ല. പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം "എന്തിനാണെടോ കോപ്പെ വീണ്ടും ഒരു aggragator?", "കൈപ്പള്ളി ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുകയാണോ?", "കൈപ്പള്ളിക്ക് വിവരമില്ലെ?, ഇതുപോലൊരു സാധനം ഞാനും ഉണ്ടാക്കിയിട്ടില്ലെ അതു് തനിക്ക് ഉപയോഗിച്ചാൽ എന്ത?" എന്നുള്ള വിലയെറിയ അഭിപ്രായങ്ങളോടൊപ്പം site മെച്ചപ്പെടുത്തുന്നതിനുള്ള കാര്യമായ എന്തെങ്കിലും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. നിരവധി "ഗ്രാപിൿ ദിജൈനർ"മാർ ബ്ലോഗിൽ ഉണ്ടായിട്ട് പോലും siteന്റെ GUI layoutനെ കുറിച്ചോ ഒരഭിപ്രായങ്ങളും കണ്ടില്ല.

ഈ ഉണ്ടാക്കി വെച്ച് aggragator ചിലരെങ്കിലും ഉപയോഗിക്കുന്നുണ്ടു എന്നതിൽ സംശയമില്ല. കാരണം clickthru ധാരാളം ലഭിക്കുന്നുണ്ടു.


മുകളിൽ കൊടുത്തിരിക്കുന്ന പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള കലിപ്പുകൊണ്ടാണു് അഭിപ്രായങ്ങൾ അറിയിക്കാത്തത് എങ്കിൽ ചിലതു് പറഞ്ഞു കൊല്ലട്ടെ. Hosting content is not free.

എന്റെ ജീവിതത്തിൽ ഇത്രയും അസൂയയും കുശുമ്പും, കണ്ണുകടിയും ഉള്ള ഒരു കൂട്ടം വേറെ ഒരിടത്തും ഇല്ല എന്നു വീണ്ടും വീണ്ടും നിങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണു്. നന്ദി.

11 comments:

Anonymous said...

കൈപ്പള്ളീ, അഭിപ്രായങ്ങള്‍ ഏത് തരത്തിലുള്ളതാവണം എന്ന് ഇവിടെ വിവരിച്ചതിനാല്‍ എഴുതുന്നതിന് മുമ്പ്, മേല്‍പ്പടി സാധനത്തിനെ ഒരു മാര്‍ഗ്ഗരേഖയായി സ്വീകരിച്ച് അഭിപ്രായം എഴുതുവാന്‍ ചിലവര്‍ക്കുള്ള അസൌകര്യമായിരിക്കാം അഭിപ്രായങ്ങള്‍ കുറയുവാനുള്ള പൊതുവായ അടിസ്ഥാന കാരണം!

chithrakaran:ചിത്രകാരന്‍ said...

പ്രിയ ദുഷ്ടാ കൈപ്പള്ളി,
കുറച്ച് (സ്വീകാര്യമായ)റെഡിമെയ്ഡ് കമന്റുകള്‍ കൂടി തയ്യാറാക്കി വച്ചിരുന്നെങ്കില്‍ സൌകര്യമായിരുന്നു :)
എല്ലാവര്‍ക്കും കൈപ്പള്ളി ആഗ്രഹിക്കുന്ന തരത്തിലുള്ള
നിലവാരത്തിലേക്ക് ഉയരാന്‍ സഹായിക്കും.

പാതിവഴിയില്‍ പോട്ടം അഗ്രഗേറ്റര്‍ ഉപെക്ഷിക്കപ്പെടാതിരിക്കട്ടെ
എന്ന് ആശംസിച്ചുകൊള്ളുന്നു.

Kaippally said...

ഒരു ബ്ലോഗർ ഈ ലേഖനത്തിനെ പരാമർശിച്ച് ചിലതു് എഴുതിയിട്ടുണ്ടു്. ഇവിടെ വായിക്കാം. വിനോദിനെ മൂന്നോ നാലോ തവണ മാത്രമെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളു്. പിന്നെ നിരവധി തവണ ബ്ലോഗ് മീറ്റുകളിൽ കണ്ടുമുട്ടിയിട്ടുമുണ്ടു്. മീറ്റുകളിൽ ഞാൻ സ്ഥിരം കോമാളിയായതു് കൊണ്ടാവണം അദ്ദേഹം ഈ ലേഖനത്തിലും വളരെ രസകരമായി എന്നെ എന്നെ അവതരിപ്പിച്ചതു്. അതെല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു്. ബ്ലോഗുകളിൽ ഉള്ള പരിചയം ഒരിക്കലും നേരിൽ കണ്ടുമുട്ടുന്ന സൌഹൃദം പോലെ ഒരിക്കലും വരില്ല എന്നതിനുള്ള ഒരു തെളിവു കൂടിയാണു് ആ ലേഖനം. ഞാൻ പറയാൻ ഉദ്ദേശിക്കുന്നതു് പലപ്പോഴും ഉന്നം മാറി കൊള്ളാറുണ്ട് എന്നു് എനിക്ക് നല്ലതുപോലെ അറിയാം. ഇവിടെയും അതു തന്നെ സംഭവിച്ചു്.

ഒരു specific groupൽ പെട്ട hobbyist/professionalsനു് വേണ്ടി നടത്തുന്ന ഒരു aggregatorന്റെ subdomainൽ privately host ചെയ്തിരിക്കുന്ന support ബ്ലോഗിൽ എഴുതിയ postനെ കുറിച്ചാണു് അദ്ദേഹം പരാമർശ്ശിക്കുന്നതു്. എന്റെ ലേഖനത്തിൽ വ്യക്തമായി തന്നെ ഒരു കാര്യം എഴുതിയിട്ടുണ്ടു്.:

ഇനി താഴെ പറയുന്നതു് എന്റെ ചില വിഷമതകളാണു്: ഇതിൽ casual photographersനെ കുറിച്ചും, casual visitorsനെ കുറിച്ചും അല്ല പരാമർശിക്കുന്നതു് എന്നു പ്രത്യേകം എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മലയാളം ബ്ലോഗിൽ ഉള്ള പഠിച്ച്, കാര്യമായ പരിശീലനവും, അനുഭവ സമ്പത്തും ഉള്ള professionalsനെ കുറിച്ചാണു്.

ഈ paragraphനെ ശേഷമാണു് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഞാൻ എഴുതിയതു്.

എന്തു തന്നെ പറഞ്ഞാലും ഞാനും ഒരു മല്ലു ആണല്ലോ. അപ്പോൾ എനിക്ക് മല്ലൂസിനെ പറ്റി അഭിപ്രായം പറയാം എന്നു തന്നെയാണു് എന്റെ ധാരണ. Hate speech ഒന്നും നടത്തിയില്ല. ഒരു വ്യക്തിയെ പോലും പേരെടുത്തു് പരാമർശിച്ചിട്ടില്ല.

അതെല്ലാം പോട്ടെ. Pottum aggragatorനെ കുറിച്ചു മാത്രമുള്ള ചർച്ചക്കുവേണ്ടി ആരംഭിച്ച ഒരു blog, അതിൽ സാങ്കേതികമായി ഒന്നും എഴുതാൻ ഇല്ലാ എന്നാൽ പിന്നെ അതുണ്ടാക്കിയവന്റെ തലക്കിട്ട് രണ്ടു് താങ്ങു് താങ്ങി കുറച്ചു് ഹിറ്റ് ഉണ്ടാക്കാം എന്നായിരിക്കണം അദ്ദേഹം കരുതിയതു്.

"Lets have some fun at the clowns expense" എന്ന attitude. എനിക്ക് സന്തോഷമെ ഉള്ളു. അങ്ങനെ എങ്കിലും ഈ പോട്ടം എന്തു് കുന്തമാണെന്നു ഈ മല്ലൂസ് അറിയുമല്ലോ.

ഇതുകൊണ്ടൊന്നും "പോട്ടം" ഞാൻ പൂട്ടും എന്നു് അരും പ്രതീക്ഷിക്കരുതു്. പൊട്ടും അടച്ചുപൂട്ടുന്നതും തുറക്കുന്നതും എല്ലാം അതു് ഉപയോഗിക്കുന്നവരുടെ തീരുമാനമാണു്. 60 ഫോട്ടോഗ്രാഫർമാർ Widget delete ചെയ്താൽ, പോട്ടം നില്കും. എന്റെ അഭിപ്രായവും എന്റെ മുൻവിധിയും എല്ലാം എന്റേതു മാത്രമാണു് അതും പോട്ടം aggregatorഉമായി കൂട്ടി കുഴക്കരുതു്.

prashanth said...

ചേട്ടാ, പോട്ടം എന്ന സംരംഭത്തിനെ എല്ലാവിധ പിന്തുണയും നേരുന്നു. ഇതില്‍ വേര്‍ഡ് പ്രെസ്സ് , പിക്സല്പോസ്റ്റ് എന്നി സ്ക്രിപ്റ്റുകളില്‍ ഓടുന്ന് സൈറ്റുകള്‍ കൂടി ചേര്‍ക്കാനായാല്‍ നന്ന്. എന്റെ ഫോട്ടേ ബ്ലോഗ്ഗ് കൂടി ചേര്‍ക്കാമായിരുന്നു..

Inji Pennu said...

കൈപ്പള്ളീ

ഈ ബ്ലോഗ് തനിമലയാളത്തിൽ ലിസ്റ്റഡ് ആകുന്നുണ്ടോ? ഞാൻ ഈ ബ്ലോഗ് സേർച്ച് ചെയ്തു നോക്കിയിട്ടു കിട്ടുന്നില്ല. ഇപ്പോൾ പോസ്റ്റുകളുടെ പ്രളയമാണ്. തനിയിൽ സ്റ്റാറ്റ് ഉണ്ടായിരുന്നു, പുതിയ ബ്ലോഗുകളുടെ. പഴയതുപൊലെയല്ല. അതുകൊണ്ട് തന്നെ തനി, ചിന്ത, സൈബർജാലകം വഴിയല്ല മിക്കവരും പോസ്റ്റുകൾ വായിക്കുന്നത്, കുറച്ച് സെലക്റ്റ് ചെയ്ത് സബ്സ്ക്രൈബ് ചെയ്ത് റീഡർ വഴിയോ ബ്ലോഗ് ഫോളോ ചെയ്തോ ആണ് വായിക്കുന്നത്. പുതിയ ബ്ലോഗുകൾക്ക്തുകൊണ്ട് വിസിബിളിറ്റി നല്ല കുറവാവും. അല്ലെങ്കിൽ അത്രയും സമയം എടുക്കുകയോ അല്ലെങ്കിൽ മറ്റു വഴികളിൽ അതിനൊരു പബ്ലിസിറ്റി കൊടുക്കുകയോ ചെയ്യണം.

പുതിയ ബ്ലോഗാവുമ്പോൾ പഴയ ബ്ലോഗ് ഉണ്ടെങ്കിൽ അവിടെയൊരു നോട്ടിഫിക്കേഷൻ ഇടുന്നത് നന്നാവും. അങ്ങിനെയെങ്കിൽ പലരുടേയും ശ്രദ്ധയിൽ പെട്ടേനെ. ഇടിവാളിന്റെ പോസ്റ്റ് വഴിയാണ് ഇങ്ങിനെയൊരു ബ്ലോഗ് തന്നെ ഉണ്ടെന്ന് മനസ്സിലായത്. ഇടിവാളിന്റെ പഴയ ബ്ലോഗായതുകാരണം അവിടെ പോസ്റ്റ് വരുമ്പോൾ അത് റീഡറിൽ ഉള്ളവരോ അല്ലെങ്കിൽ അഗ്രിയിലോ ലിസ്റ്റഡ് ആവുന്നു.

ഈ ബ്ലോഗിൽ ഞാൻ നോക്കിയിട്ട് പോട്ടും എന്ന അഗ്രിയുടെ ഒരു ലിങ്ക് പോലും കാണുന്നില്ലല്ലോ? ഞാൻ കാണാത്തതാണോ?

--------------------
മുട്ടൻ ഓഫ്:

പിന്നെ മറ്റൊരു കാര്യം (തികച്ചും എന്റെ വ്യക്തിപരമായ അനുമാനം),
ഇപ്പോൾ പലരും തെറി വിളിക്കാൻ ഒരു അനോണി ഐഡി/ബ്ലോഗ്, അഹങ്കരിക്കാൻ മറ്റൊരു ഐഡി/ബ്ലോഗ്, തമാശിക്കാൻ മറ്റൊരു ഐഡി/ബ്ലോഗ്, രാഷ്ട്രീയം പറയാൻ മറ്റൊരു ഐഡി/ബ്ലോഗ്, ‘മാന്യമായി’ ബ്ലോഗാൻ മറ്റൊരു ഐഡി -- ഇങ്ങിനെയാണ് കാര്യങ്ങൾ നീക്കിയിരിക്കുന്നത്. കൈപ്പള്ളിക്ക് എല്ലാം കൂടി ഒരൊറ്റ ഐഡിയാണ് എന്ന് തോന്നുന്നു. ഇത് ഞാൻ മനസ്സിലാക്കിയിട്ട് കുറച്ച് നാളുകളേ ആയിട്ടുള്ളൂ. ഇതുവരേയും കൈപ്പള്ളിക്കത് മനസ്സിലായില്ല എന്ന് തോന്നുന്നു.

Inji Pennu said...

sorry,
പോസ്റ്റു മാത്രമുള്ളപ്പോൾ ലിങ്ക്സ് എന്ന ടാക് കാണിക്കുന്നില്ല. ബ്ലോഗ് ഹെഡറിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് ആ ടാഗ് കാണിക്കുന്നത്.

Anonymous said...

അഭിലാഷങ്ങള്‍ ഇത്തരത്തിലുള്ള ഒരു ചാറ്റ് പണി തരുമെന്ന് ശുദ്ധരില്‍ ശുദ്ധനായ പാവം കൈപ്പള്ളി ചിന്തിച്ചില്ല! പണിയാന്‍ ഒരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍! കൊള്ളാന്‍ കൈപ്പള്ളിയുടെ ജീവിതമിനിയും ബാക്കി!

അഭിലാഷങ്ങള്‍ said...

റിസ് കുവൈറ്റ്, പണികൊടുക്കാന്‍ ഞാനും കൈപ്പ്സും ശത്രുക്കളൊന്നുമല്ല. ഇപ്പോഴും എപ്പോഴും സുഹൃത്തുക്കള്‍ മാത്രം, ശരിയല്ലാത്ത കാര്യം പറഞ്ഞാല്‍ ലോ പോയിന്റെസ് പറയുന്നത് കൈപ്പള്ളിയുടെ സ്വതസിദ്ധമായ ശൈലിയാണ്. അത് ശത്രുവായാലും ശരി, മിത്രമായാലും ശരി. ചില ഐ.ടി ഭീമന്‍മാരുടെ പേര് എടുത്ത് പറഞ്ഞുകൊണ്ട് സ്വകാര്യ സംഭാഷണത്തിലെ ഉദാഹരണം പറഞ്ഞത് ശരിയായില്ല. അദ്ദേഹം ന്യായമായാ കാര്യങ്ങള്‍ പറയുമ്പോള്‍ ഞാന്‍ മുടന്തന്‍ ന്യായങ്ങള്‍ പറയുന്നതില്‍ കാര്യവുമില്ല. കൈപ്പ്സ് പറഞ്ഞതില്‍ തെറ്റൊന്നുമില്ല, ഞാന്‍ പ്രസ്തുതഭാഗം എഡിറ്റ് ചെയ്ത് റീപോസ്റ്റ് ചെയ്തിട്ടുണ്ട്.

കൈപ്പള്ളി എന്നും കൈപ്പള്ളി തന്നെ. :)

എനിക്കാരോടും ദൈഷ്യമോ, ഇഷ്ടക്കേടോ ഒന്നും ഇല്ല...; ഈ പുതിയ സംരംഭവും നല്ല രീതിയില്‍ എത്തട്ടെ എന്ന് മാത്രം എന്നത്തേയും പോലെ പ്രാര്‍ത്ഥിക്കുന്നു....

-അഭിലാഷങ്ങള്‍

Anonymous said...

സ്ഥായിയായ ശത്രുത ഒരുക്കലും അഭിലഷണീയമല്ല എന്നാണ് എന്‍റെയും നിലപാട്. അഭിലാഷങ്ങള്‍ നിലപാടറിയിച്ചതില്‍ സന്തോഷം തോന്നുന്നു, അല്ലെങ്കിലുമെന്തിനീ ബ്ലോഗ്ഗേര്‍സിന്‍റെ ഇടയില്‍ ശത്രുത? എല്ലാവര്‍ക്കും നല്ല ബുദ്ധി തോന്നട്ടെ!

ഭായി said...

അവസാനം എല്ലാപേരും ഭായീ ഭായി! ഹല്ല പിന്നെ..

Kaippally said...

I have absolutely no issues with anyone airing their opinions about me.

They have their right to express themselves. Just as I have the right to express my opinion about Malayalees. I have no issues with Vinod or with Abhilash Nair on their opinions about me.

However there is also the aspect of protecting the sanctity of a private conversation.

When two individuals discuss an issue there is a mutual trust that that conversation will remain within them.

If that trust is broken. It is impossible for me to further that friendship. No matter who it is, be it my parents, wife, children, or friends.